h

ആലപ്പുഴ: പി.എം ശ്രി പദ്ധതിയിൽ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്‌.ടി.യു ) ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉണ്ണി ശിവരാജൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളിൽ വെള്ളം ചേർക്കുന്നവർ പൊതുസമൂഹത്തിൽ അപഹാസ്യരാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മഞ്ജുഷ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ടി ലിജിമോൾ, രാധിക ബിനു, ജിത ജ്യോതിസ്, മിനി ബാബു തുടങ്ങിയവർ സംസാരിച്ചു.