ആലപ്പുഴ: ശിശുദിനാഘോഷത്തിന്റ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന "വർണ്ണോത്സവം 2025" രണ്ടാംഘട്ട മത്സരങ്ങൾ നാളെ രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കും. എൽ.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഉപന്യാസ രചന ( മലയാളം, ഇംഗ്ലീഷ്), കഥാരചന ( മലയാളം, ഇംഗ്ലീഷ്), ചിത്രരചന (പെയിന്റിംഗ് ),ലളിതഗാനം, ദേശഭക്തിഗാനം ഗ്രൂപ്പ് (ഏഴു പേർ വീതം) എന്നീ ഇനങ്ങളിലും നഴ്സറി, അങ്കണവാടി വിഭാഗത്തിൽ കഥ പറച്ചിൽ (മലയാളം,ഇംഗ്ലീഷ്), ആക്ഷൻ സോങ്ങ് (മലയാളം,ഇംഗ്ലീഷ്), നിറച്ചാർത്ത്(കളറിംഗ്) എന്നിവയിലും മത്സരങ്ങൾ നടക്കും. ഒരു വിദ്യാലയത്തിൽ നിന്ന് ഒരു ഇനത്തിൽ മൂന്ന് പേർക്ക് പങ്കെടുക്കാം. ഫോൺ: 8891010637.