bh

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച അദ്ധ്യാപികയുടെ വീട്ടിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി അഭിലാഷ് മാമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്.സുമേഷ്, വി.രാജലക്ഷ്മി, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ.മധു, നഗരസഭാ കൗൺസിലർ സുമ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ആർ.ഹരിനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.