ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലും വ്യാപകമായ ക്രമക്കേടുകളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ ആരോപിച്ചു. നഗരസഭയിലെ ചില വാർഡുകൾ കേന്ദ്രീകരിച്ച് സി.പി.എം. നേതൃത്വവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുമായി കൂടിച്ചേർന്ന് അന്തിമമായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് നിരവധി വോട്ടർമാരെ മറ്റ് വാർഡുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.വാടക്കൽ വാർഡിൽ നിന്ന് 150 ഓളം വോട്ടർമാരെ ബീച്ച് വാർഡിലേക്ക് മാറ്റി. ഗുരുമന്ദിരം വാർഡിൽ നിന്നും 70 വോട്ടർമാരെ അന്തിമ വോട്ടർപട്ടികയിൽ ഒഴിവാക്കിയിരിക്കുകയാണെന്നും ഷുക്കൂർ ആരോപിച്ചു. കൊമ്മാടി വാർഡിലെ സ്ഥിരം താമസക്കാരുംഎല്ലാ വോട്ടർ പട്ടികയിലും ഉണ്ടായിരുന്ന 40 വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താതെയും നോട്ടീസ് നൽകാതെയും ഴിവാക്കിയ നടപടി സി.പി.എം താല്പര്യപ്രകാരമാണെന്നും ഷുക്കൂർ പറഞ്ഞു.