
ചേർത്തല:നിയന്ത്രണം തെറ്റിയ ബൈക്ക് മറ്റൊരു ബൈക്കിന് പിന്നിലിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം 16ാം വാർഡ് ഒറ്റപ്പുന്ന പടിഞ്ഞാറേ പള്ളിയാത്ത് സാബുവിന്റെ മകൻ ആദിത്യൻ സാബു (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.15ന് പള്ളിപ്പുറം മലബാർ സിമിന്റ്സിന് മുന്നിലായിരുന്നു അപകടം. ആദിത്യൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡിൽ തെന്നിയ ശേഷം മുന്നിൽ പോകുകയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ആദിത്യൻ സംഭവ സ്ഥലത്ത് മരിച്ചു.മൃതദേഹം അരൂക്കുറ്റി ആശുപത്രി മോർച്ചറിയിൽ.മാതാവ്:ഉഷ. സഹോദരൻ:സജിൽ സാബു.