photo

ചേർത്തല: തൈക്കൽ ആയിരം തയ്യിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ തുബോളിശേരിൽ പാവിൾ (പോൾ– 65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ എട്ടുപേരടങ്ങുന്ന സംഘം കടലിൽ വല വിരിക്കുന്നതിനിടെ വലിയ തിരമാല വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പോൾ കടലിലേയ്ക്ക് തെറിച്ച് വീണു.കൂടെ ഉണ്ടായിരുന്നവർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ:എലിസബത്ത്.മക്കൾ:ജെനീഷ്,ജെറീഷ്‌.