കായംകുളം: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായായി എൽ.ഡി.എഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എസ്)നവംബർ 8 ന് രാവിലെ കായംകുളം റോട്ടറി ക്ലബ് ഹാളിൽ നേതൃ സംഗമം നടക്കും. കേരള കോൺഗ്രസ് (എസ്) സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഡോ.ഷാജി കടമല,ഉന്നത അധികാരസമതി അംഗം കവടിയാർ ധർമ്മൻ, ജില്ലാ പ്രസിഡന്റ് ഷോണി മാത്യു,സംസ്ഥാന സെക്രട്ടറി പി.ആർ വിനയൻ, ദേവദാസ്, കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ തോപ്പിൽ,ആർ പുഷ്പരാജ്,ഷാജി മോൻ,ബിജു തയ്യിൽ എന്നിവർ നേതൃത്വം നൽകും.