
വള്ളികുന്നം: ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് ചുനക്കരയിൽ ബി.ജെ.പിയുടെ പ്രതിഷേധ ജ്വാല. ബി.ജെ.പി ചുനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയും ചുനക്കര പഞ്ചായത്ത് ഇൻചാർജുമായ ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചുനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചാരുംമൂട് മണ്ഡലം പ്രസിഡന്റ് കെ.സഞ്ചു, സംസ്ഥാന സമിതി അംഗം അഡ്വ.ടി.പി സതീഷ്, മണ്ഡലം ഭാരവാഹികളായ സവിത, സുധി, സനൽ, ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് രവി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.രാമചന്ദ്രൻ, മോർച്ച മണ്ഡലം പ്രസിഡന്റുമാരായ സനൽ ശിവരാമൻ, രഞ്ജിത്ത് കരിമുളയ്ക്കൽ, ഏരിയാ ജനറൽ സെക്രട്ടറി ഉദയകുമാർ അഡ്വ.അപ്പുക്കുട്ടൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.