ആലപ്പുഴ: 'വിഷൻ 2031"ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സ്യമേഖലയിലെ വികസനാധിഷ്‌ഠിത സെമിനാർ 31ന് രാവിലെ 10ന് യെസ്കെ ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ എച്ച് .സലാം,രമേശ് ചെന്നിത്തല, പി.പി ചിത്തരഞ്ജൻ, ദലീമ ജോജോ, യു. പ്രതിഭ, എം.എസ് അരുൺകുമാർ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ഫിഷറീസ് ഡയറക്ടർ വി.ചെൽസാ സിനി, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, നഗരസഭ കൗൺസിലർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ 11.30 മുതൽ സമുദ്ര ഉൾനാടൻ മത്സ്യബന്ധന മേഖല വികസനം എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കും. കുഫോസ് വൈസ് ചാൻസിലർ ഡോ. എ. ബിജു കുമാർ മോഡറേറ്ററാകും.