
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പോഞ്ഞിക്കര തോട്ടിൽ മരം വീണ് ബോട്ട് സർവീസ് മുടങ്ങി. ജലഗതാഗത വകുപ്പിന്റെ ഡോക്കിന് പിൻഭാഗത്താണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ജലഗതാഗതം പുനസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കൃഷ്ണദാസിന്റെ നേതൃതത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രതീഷ്, എച്ച്. ഹരീഷ്, പി. രതീഷ്, സി.കെ. സജേഷ്, പി.എഫ്. ലോറൻസ്, ശരത്, അർജുൻ എന്നിവരടങ്ങുന്ന സംഘമാണ് മരം മുറിച്ചുമാറ്റിയത്.