ആലപ്പുഴ: തുറവൂർ തിരുമലഭാഗം സംഭു മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖഖ്യത്തിൽ ശംഭു അനുസ്മരണവും റോഡ് സുരക്ഷാ ആരോഗ്യ ബോധവത്കരണവും ശംഭു മെമ്മോറിയൽ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ധനേഷ് ആരോഗ്യ സുരക്ഷാ ക്ളാസെടുത്തു. റോഡ് സുരക്ഷാ ബോധവത്കരണത്തിന് ശ്യാമപ്രസാദ് പട്ടണക്കാട് നേതൃത്വം നൽകി. ആത്മനിർഭർ ഭാരതിനെ സംബന്ധിച്ച് ശ്രീകുമാർ കോട്ടയം വിഷയം അവതരിപ്പിച്ചു. ഡോക്ടറേറ്റ് നേടിയ സൂര്യാരാജനെ ചടങ്ങിൽ അനുമോദിച്ചു. എ.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ബേബി പാപ്പാളിൽ അനുസ്മരണ പ്രാർത്ഥന നടത്തി.