
അമ്പലപ്പുഴ: കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആഹ്വാനം ചെയ്ത ഒ.പി ബഹിഷ്കരണവും എം.ബി.ബി.എസ് തിയറി ക്ലാസുകളുടെ ബഹിഷ്കരണവും ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർണമായി . ഒ.പി ബഹിഷ്കരണം ആശുപത്രിയുടെ പതിവ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ഒ.പിയിൽ പങ്കെടുത്തില്ല. പി.ജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് ഒ.പിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്. ബഹിഷ്കരണത്തോടനുബന്ധിച്ച് കെ.ജി.എം.സി.ടി.എ ആലപ്പുഴ യൂണിറ്റ് പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ. സജയ് ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജംഷിദ്, ഡോ. ശ്രീകാന്ത്, ഡോ. ബിന്ദു, ഡോ. ഷാജഹാൻ എന്നിവർ സംസാരിച്ചു.