ambala

അമ്പലപ്പുഴ: ശാന്തി ഭവനിലെ മനോനില വീണ്ടുടുത്ത അന്തേവാസികളെ സ്വഭവനങ്ങളിലേക്ക് യാത്രയാക്കി. വർഷങ്ങൾക്ക് മുമ്പ് ശാന്തി ഭവനിൽ എത്തിച്ചേർന്ന ഉത്തരേന്ത്യൻ സ്വദേശികളായ പ്രവീൺകുമാർ (44), ഫാത്തിമ(51) എന്നിവരെയാണ് അവരവരുടെ സ്വഭവനങ്ങളിലേക്ക് യാത്രയാക്കിയത്. മനോനില വീണ്ടെടുത്ത ഇവർ ശാന്തി ഭവൻ ജീവനക്കാരോട് വീട്ടുകാരെക്കുറിച്ച് പറഞ്ഞതനുസരിച്ചാണ് ഇവരുടെ സ്ഥലവും വീടും കണ്ടു പിടിക്കാനായത്. സർക്കാരിന്റെ പ്രത്യാശ പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ അനുവാദത്തോടെയാണ് ശാന്തിഭവനിൽ നിന്ന് യാത്രയാക്കിയത്. ശാന്തിഭവൻ ജീവനക്കാരായ ഷമീർ, അമ്പിളി റാവു, അമൽ ജിത്ത് എന്നിവർ ഇവരെ അനുഗമിച്ചു.