
ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ ഹരിപ്പാട്ടും പരിസരങ്ങളിമുള്ള മാതൃകാ അദ്ധ്യാപകരെ നേഷൻബിൽഡർ അവാർഡ് നൽകി ആദരിച്ചു. ദേശീയതലത്തിൽ മെച്ചപ്പെട്ട സാക്ഷരത കൈവരിക്കുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന റോട്ടറി ഇന്റർനാഷണൽന്റെ ഉപ സംഘടനയായ റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്റെ, മികച്ച അദ്ധ്യാപകർക്കുള്ള അംഗീകാരമാണ് "നേഷൻബിൽഡർ അവാർഡ്". നങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠം സ്കൂളിലെ സിസ്റ്റർ .ജെസിന്ത്, നങ്ങ്യാർകുളങ്ങര ഗവ. യു.പിഎസിലെ രത്നകുമാരി പി.എസ്, ചിങ്ങനല്ലൂർ എൽ.പി.എസിലെ സമീര.ടി, ചിങ്ങോലി ഗണപതി വിലാസം എൽ.പി സ്കൂളിലെ സുനിത.ആർ, കാർത്തികപ്പള്ളി ഗവ. യു.പിഎസിലെ വിദ്യ.എ എന്നീ അദ്ധ്യാപകരാണ് അവാർഡിന് അർഹരായത്. ക്ലബ് വൈസ് പ്രസിഡന്റ് രജനികാന്ത് കണ്ണന്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവാർഡ് ദാന ചടങ്ങിൽ ക്ലബ് പ്രോജക്ട് ഡയറക്ടർ പ്രൊഫ.ശബരിനാഥ് പദ്ധതി വിശദീകരണം നടത്തി. റോട്ടറി മുൻ അസി. ഗവർണർമാരായിരുന്ന ഓമനക്കുട്ടൻ.ആർ, അജയകുമാർ.കെ, മേജർ ഡോണർമാരായ സലികുമാർ സുകുമാരൻ, റെജി ജോൺ, ചാർട്ടർ മെമ്പർ പ്രൊഫ. ലോഹിതൻ സി.എം, ഐ.ടി ഓഫീസർ പ്രൊഫ.അജിത്ത്.ആർ, മുൻ പ്രസിഡന്റുമാരായ മോഹൻ.കെ, ബീന ജയപ്രകാശ്, മേജർ ഡോണർ ചാന്ദിനി സലി കുമാർ, ഫാമിലി ഒഫ് റോട്ടറി ചെയർമാൻ നിത്യാഭാനു, ലത വേണുഗോപാൽ, സമീർ മോഹൻ, അദ്ധ്യാപകരായ സിസ്റ്റർ ഐഡ, അമല.ആർ, അഖില എന്നിവർ അവാർഡ് ജേതാക്കളെ ആദരിച്ചു. ക്ലബ് സെക്രട്ടറി സുനിൽ ദേവാനന്ദ് നന്ദി പറഞ്ഞു.