ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക തൊഴിലാളിയൂണിയന്റെയും ആദ്യകാല നേതാവായിരുന്ന പി.എ. മാധവന്റെ 19-ാം ചരമവാർഷികം സി.പി.എം കുമാരപുരം തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.എം.ഗോപിനാഥൻ, ജി.ഹരികുമാർ, യു. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്.രജ്ഞിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഓമന ,ഗിരീഷ് ശ്രീലകം, അമ്പാടി ഉണ്ണി എന്നിവർ സംസാരിച്ചു.