dfsdfc

ആലപ്പുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കളർകോട് യൂണിറ്റിന്റെ കുടുംബസംഗമം സിനിമാതാരം അനൂപ് ചന്ദ്രൻ ഉത്ഘാടനം ചെയ്‌തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.ബി. പ്രേമസുധ അദ്ധ്യക്ഷയായി. സെക്രട്ടറി എസ് നന്ദകുമാർ സ്വാഗതം പറഞ്ഞു. ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ പ്രഭാഷണം നടത്തി. വയോജനാരോഗ്യ സംരക്ഷണം സംബന്ധിച്ച് ഡോ. അശ്വതി മനോജ് ക്ലാസ്സെടുത്തു. നരേന്ദ്രൻ നായർ, ജ്യോതിഷ് കുമാർ, കെ.ശിവരാമൻ കുട്ടി എന്നിവർ സംസാരിച്ചു. ട്രഷറർ പി.കാർത്തികേയൻ നന്ദി പറഞ്ഞു