മാന്നാർ: കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ഷഷ്ഠി വ്രതത്തിന് തുടക്കംകുറിച്ചു കൊണ്ടുള്ള സ്കന്ദഷഷ്ഠി വ്രതാചാരണവും കലശപൂജയും അഭിഷേകവും ഭക്ത്യാദരപൂർവം നടന്നു. പൂജകൾക്ക് സന്തോഷ് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. . എല്ലാമാസവും ഭക്ത ജനങ്ങൾക്ക് ഷഷ്ഠിവ്രതം അനുഷ്ടിക്കുവാൻ ക്ഷേത്രത്തിൽ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണന്ന് ക്ഷേത്രഭരണസമതി ഭാരവാഹികൾ അറിയിച്ചു.