photo

ചേർത്തല: ഇരുമ്പുപാലം തകർന്നതോടെ വഴിമാറി ദേശീയപാതയിലൂടെ എക്സറേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് സെന്റ് മേരീസ് പാലം പുനർനിർമ്മിച്ചതോടെ ഇതുവഴി സർവീസ് ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ബസിന് ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. ചെയർമാൻ വേളോർവട്ടം ശശികുമാറിന്റെ നേതൃത്വത്തിൽ സ്മിതാ മേനോൻ,ഡി.മധുസുദനൻ,മുനിസിപ്പൽ കൗൺസിലർ എ.അജി, എം.ഒ.ജോണി,രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇരുമ്പുപാലം വടക്കേഅങ്ങാടി,വേളോർവട്ടം,ശക്തീശ്വരം,കളവംകോടം, ഭാഗങ്ങളിലെ ജനങ്ങൾ ബസ് സർവീസ് ഇല്ലാതെ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷൻ 'സി.എം. വിത്ത് മി'യിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സർവീസ് ആരംഭിക്കുകയായിരുന്നു.