ഹരിപ്പാട് : ഫിഷറീസ് വകുപ്പ് പി .എം .എം. എസ് .വൈ പദ്ധതിയുടെ ഭാഗമായി കാർത്തികപ്പള്ളിയിൽ തത്സമയ മത്സ്യ വിപണി പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി എസ് താഹ ഉദ്ഘാടനം ചെയ്തു.കാർത്തിപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അദ്ധ്യക്ഷത വഹിച്ചു. ചിങ്ങോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിനി, ഫിഷറീസ് ഓഫീസർ വിസ്മയ, പി.എം.എം.എസ്.വൈ ജില്ലാ പ്രോഗ്രാം മാനേജർ അക്ഷിത അജയ്.എം, പ്രൊമോട്ടർ സലീന, ലക്ഷ്മി, അമ്പിളി, ഹിലാൽ എന്നിവർ സംസാരിച്ചു.വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ 2 എൻ ലൈവ് ഫിഷ് വെന്റിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.