
ചാരുംമൂട് : കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ഓർമ്മപെരുന്നാളും രജത ജൂബിലി ആഘോഷ സമാപനവും 30 മുതൽ നവംബർ 8 വരെ നടക്കും. 30 ന് വൈകിട്ട് 3 ന് പരുമല കബറിങ്കൽ നിന്ന് ദീപം കത്തിച്ചുള്ള ദീപശിഖാ പ്രയാണം വിവിധ ദേവാലയങ്ങൾ വഴി 6 ന് ദേവലായത്തിൽ എത്തിച്ചേരുന്നതോടെ സന്ധ്യാനമസ്കാരവും ആശീർവാദവും നടക്കും. 31 ന് രാവിലെ 10 ന് പെരുന്നാളിന് കൊടിയേറും. നവംബർ 1ന് രാവിലെ 5 ന് പരുമല പദയാത്ര. പിതൃസ്മരണ ദിനമായ 2 ന് രാവിലെ 7ന് വിശുദ്ധ കുർബാന. 7 ന് രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദേശം നൽകും 11 ന് സ്നേഹ വിരുന്ന്, 7 ന് റാസ , 9.30 ന് ആശീർവാദം. പെരുന്നാൾ സമാപന ദിവസമായ 8 ന് രാവിലെ 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, റാസ , കൊടിയിറക്കൽ, ആശിർവാദം, കൈമുത്ത്, വെച്ചൂട്ട്, വൈകിട്ട് 6-30 ന് ലക്കി ഡിപ്പ് നറുക്കെടുപ്പ് 7ന് ബൈബിൾ നാടകം . ഇടവകവികാരി ഫാ.ഡോ.സാം കുട്ടംപേരൂർ,ട്രസ്റ്റി ബി.രാജു,സെക്രട്ടറി റോയി ജോയി ,ജനറൽ കൺവീനർ കെ.ബാബു, ജോയിൻ്റ് കൺവീനൽ മോൻസി മോനച്ചൻ, പബ്ളിസിറ്റി കമ്മിറ്റി കൺവീനർ അജു യോഹന്നാൻ, മിനി യോഹന്നാൻ, സൂസന്ന ബാബു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.