a

മാവേലിക്കര. കഥകളി മേള വിദ്വാന്മാരായ വാരണാസി സഹോദരന്മാരുടെയും വാരണാസി നാരായണൻ നമ്പൂതിരിയുടെയും സ്മരണാർത്ഥം മാവേലിക്കര കഥകളി ആസ്വാദക സംഘം ഏർപ്പെടുത്തിയിരിക്കുന്ന വാരണാസി ധ്വനി ത്രയ - കാസ് പുരസ്കാരത്തിന് മദ്ദളമനീഷി കലാമണ്ഡലം ശങ്കര വാര്യരെ തിരഞ്ഞെടുത്തു. കഥകളി മേളാചാര്യൻ കലാമണ്ഡലം ചന്ദ്ര മന്നാടിയാരുടെ ജന്മശതാബ്ദി ആഘോഷത്തിചതദർ ഭാഗമായി മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ നവംബർ 16ന് വൈകിട്ട് 4ന് നടത്തുന്ന മന്നാടിയാർ മേള സ്മൃതി ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും. ഫലകം, പ്രശസ്തിപത്രം, അംഗം വസ്ത്രം, ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.