a

മാവേലിക്കര: ജില്ല ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് മാവേലിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾക്കൊള്ളുന്ന വി.എച്ച്.എസ്.ഇ ചെങ്ങന്നൂർ റീജിയൺ​ കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവലിൽ പത്തനംതിട്ട എം.റ്റി വി.എച്ച്.എസ്.എസ് കുന്നം ഓവറോൾ ചാമ്പ്യൻമാരായി. ഗവ.വി.എച്ച്.എസ്.എസ് ചെങ്ങന്നൂർ, കെ.കെ.എം ഗവ.വി.എച്ച്.എസ്.എസ് ഇലിപ്പക്കുളം എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി​.

വ്യക്തിഗത മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർ മാത്രമായിരിക്കും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുക. മാവേലിക്കര നഗരസഭ കൗൺസിലർ ലളിത രവീന്ദ്രനാഥ് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ സജി സുരേന്ദ്രൻ അദ്ധ്യക്ഷനായി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പാർവതി മീര, പ്രഥമാദ്ധ്യാപിക കെ.കെ.എസ് ശ്രീലത, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് ആർ.ബിന്ദു, വിവിധ കമ്മറ്റി കൺവീനർമാരായ ജെ.ജഫീഷ്, കെ.വിനോദ് കുമാർ, എൻ.അനുഷ്, വിനോദ്, ആർ.ശ്രീരാജ്, വിശ്വനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.