
കുട്ടനാട്: എസ്.എൻഡി.പി യോഗം 2349-ാം നമ്പർ കണ്ണാടി കിഴക്ക് ശാഖാവക ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി, ഗുരുപൂജ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. ശാഖായോഗം പ്രസിഡന്റ് എം .ആർ .സജീവ് ഭദ്രദീപം തെളിച്ചു. ക്ഷേത്രം മേൽ ശാന്തി അഭിലാഷ് ശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. ഹരീഷ് ശാന്തി അരുൺ , അഭിനവ് അഭിലാഷ്, വൈസ് പ്രസിഡന്റ് പി. കെ. മണിയൻ, കമ്മ്റ്റി അംഗങ്ങളായ പി. കെ. ബിജു, സുഭദ്ര പുഷ്പാംഗദൻ, രാമകൃഷ്ണൻ തെക്കും തലക്കളം, പുഷ്പ ബിജു, കെ.കെ രാജു തുടങ്ങിയവർ നേതൃത്വം നൽകി.