j

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനുമായി ഉപമിച്ച കോൺഗ്രസ് നേതാവ് ഉദിത് രാജിനെതിരെ ബി.ജെ.പി രംഗത്ത്.പരാമർശം പരിധികൾ ലംഘിക്കുന്നതാണെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.ഡൽഹിയിലെ രാവണനെ കത്തിക്കണമെന്ന ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ പ്രസ്‌താവന ഏറ്റുപിടിച്ചാണ് ഉദിത് രാജിന്റെ വിമർശനം.മോദി ആധുനിക രാവണനാണെന്നും ഡൽഹിയിലെ രാവണനെ കത്തിക്കാനുള്ള ദിവസം അടുത്തെന്നുമാണ് ഉദിത് രാജ് പറഞ്ഞത്.പ്രധാനമന്ത്രി മോദിക്ക് അധികകാലം തുടരാനാകില്ലെന്നും അദ്ദേഹം കെട്ടിപ്പടുത്ത കൊട്ടാരത്തിന് വൈകാതെ തീപിടിക്കുമെന്നും ഉദിത് രാജ് പറഞ്ഞു.മോദി വിരുദ്ധതയും ഇന്ത്യാ വിരുദ്ധതയുമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പതിവെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല കുറ്റപ്പെടുത്തി.ഒരു വശത്ത് മോദി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നു.മറുവശത്ത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ പറയുന്നു.സ്‌നേഹത്തിന്റെ കട വിദ്വേഷത്തിന്റെ കൂട്ടമായി മാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.അതുകൊണ്ടാണ് അവർ എപ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ത്യയെയും സനാതന സംസ്‌കാരത്തെയും ആക്രമിക്കുന്നതെന്നും പൂനവാല പറഞ്ഞു.