th

ന്യൂഡൽഹി: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നാണ് തന്റെ വിശ്വാസമെന്നും അക്കാര്യത്തിൽ താൻ ഒറ്റപ്പെട്ടോയെന്ന് തോന്നലുണ്ടെന്നും ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ സങ്കുചിത രാഷ്ട്രീയത്തിന് അതീതരാവണം. നേതാക്കന്മാർ വെറുതെ മുദ്രാവാക്യങ്ങൾ മാത്രം വിളിക്കാതെ ജനത്തിന്റെ വിശ്വാസം ആർജ്ജിക്കണണം. ഡൽഹി എൻ.എസ്.എസ് 42-ാം വാർഷികവും വിജയദശമി ആഘോഷവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഡി.ജയപ്രകാശ്, ഭാരവാഹികളായ ബാബു പണിക്കർ, എസ്.പി.നായർ, എം.ജി.രാജശേഖരൻ നായർ, ആർ.വിജയൻ പിള്ള, കെ.പി.മധുസൂദനൻ, ആർ.സി.നായർ, ടി.എൻ.ഹരിദാസ്, എ.പി.ജ്യോതിഷ്, സുരേഷ് ഉണ്ണിത്താൻ, ബി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.