ന്യൂ‌ഡൽഹി: ആറുവർഷം കൊണ്ട് രാജ്യത്തെ 100 ജില്ലകളിൽ മികച്ച കാർഷിക ഉത്പാദനം ലക്ഷ്യമിട്ടുള്ള 'പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയിൽ കേരളത്തിലെ മൂന്ന് ജില്ലകളെയും ഉൾപ്പെടുത്തി. കാസർകോട്,കണ്ണൂർ,കോഴിക്കോട് ജില്ലകളാണ് സ്ഥാനം പിടിച്ചത്. മൂന്നിടങ്ങളിലേക്കും ഐ.എ.എസ് തലത്തിലെ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. കാസർകോട് എസ്. ഹരികിഷോർ,കണ്ണൂരിൽ അജിത് കുമാർ,​കോഴിക്കോട് സൗരഭ് ജെയിൻ എന്നിവർക്കാണ് ചുമതല. കുറഞ്ഞ ഉത്പാദനക്ഷമത,കുറഞ്ഞ വായ്‌പാ വിതരണം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് 100 ജില്ലകളെ തിരഞ്ഞെ‌ടുത്തത്. പ്രതിവർഷം 24,000 കോടിയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവയ്‌ക്കുന്നത്. പദ്ധതിയിലുൾപ്പെട്ട കൂടുതൽ ഗ്രാമങ്ങൾ ഉത്തർപ്രദേശിൽ നിന്നുള്ളവയാണ്. 12 എണ്ണം.