ന്യൂഡൽഹി: 2022-23 വർഷത്തെ മൈ ഭാരത് നാഷണൽ സർവീസ് സ്‌കീം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ചവരിൽ മലയാളിയായ ഡോ. പി.യു. സുനീഷും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം എം.ഇ.എസ് കോളേജ് അദ്ധ്യാപകനാണ് ഡോ. സുനീഷ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 പ്രോഗ്രാം ഓഫീസർമാരും 30 വിദ്യാർത്ഥികളുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.