online

ന്യൂഡൽഹി: രാജ്യത്തെ 113 സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സുകൾ തുടങ്ങാൻ യു.ജി.സി അനുമതി നൽകി. കേരളത്തിൽ നിന്ന് എം.ജി, കേരള സർവകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ കോഴ്‌സുകൾ നടത്താം.

എം.ജി സർവകലാശാലയ്ക്ക് ബി.കോം ഓണേഴ്‌സ്, ബി.ബി.എ, ബി.എ പൊളിറ്റിക്കൽ സയൻസ് (4 വർഷ കോഴ്‌സ്), എം.എ ഇക്കണോമിക്‌സ്, എം.കോം, എം.എ മൾട്ടിമീഡിയ, എം.എ ആനിമേഷൻ, എം.എ ഗ്രാഫിക്‌സ് ഡിസൈൻ, എം.എ സോഷ്യോളജി, എം.എ ഇംഗ്ലിഷ്, എം.എ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്സി, സ്റ്റാറ്റിസ്റ്റിക്‌സ്, എം.ബി.എ എന്നീ 14 കോഴ്‌സുകൾ ഓൺലൈനായി നടത്താം. കേരളയിൽ അനുമതി ബി.കോം (ഫിനാൻസ്), ബി.ബി.എ, എം.കോം (ഫിനാൻസ്), എം.ബി.എ എന്നീ 4 ഓൺലൈൻ കോഴ്‌സുകൾക്കാണ്.

കോഴ്സ് അനുമതി പരിശോധിക്കാം

 ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക യു.ജി.സി വെബ്സൈറ്റിൽ (ugc.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്

 ഈ അദ്ധ്യയന വർഷം പ്രവേശനം നേടിയവർ സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും അനുമതി പരിശോധിക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചു