
ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനകയ്‌ക്ക് ക്യാൻസർ ചികിത്സയ്‌ക്കുള്ള ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റെക്കൻ ഇറക്കുമതി ചെയ്യാനും വിപണനം ചെയ്യാനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. മെറ്റാസ്റ്റാറ്റിക് സ്തനാർബുദം (മെറ്റാസ്റ്റാറ്റിക് എച്ച്.ഇ.ആർ- പോസിറ്റീവ് സോളിഡ് കാൻസർ), മെറ്റാസ്റ്റാറ്റിക് ഗ്യാസ്ട്രിക് ക്യാൻസർ എന്നിവയുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നാണിത്.