
ന്യൂഡൽഹി: മിസോറാമിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡംപാ മണ്ഡലത്തിലെ പ്രചാരണത്തിന് ബി.ജെ.പി നിശ്ചയിച്ച നേതാക്കളിൽ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി എന്നിവരും. ഇവർക്കൊപ്പം അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, ജിതേന്ദ്ര സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങി 40 നേതാക്കളെ ബി.ജെ.പി നിശ്ചയിച്ചിട്ടുണ്ട്. മിസോ നാഷണൽ ഫ്രണ്ട് നേതാവ് ലാൽറിന്റുലാംഗയുടെ മരണത്തെ തുടർന്നാണ് ഡംപായിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.