
ന്യൂഡൽഹി: മഹാമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 18 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 22 സീറ്റുകളാണ് മുന്നണിയിൽ പാർട്ടിക്ക് നീക്കി വച്ചിരിക്കുന്നത്. നവംബർ 6ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 17 ആണ്. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ച അവർക്ക് അനുവദിച്ച ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റുകളാണ് പാർട്ടി ചോദിച്ചിരുന്നത്.