d

ന്യൂഡൽഹി: കുട്ടികളില്ലാത്ത മുസ്ലിം വിധവയ്‌ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് ഭാഗത്തിന് മാത്രം അവകാശമെന്ന് വിധിച്ച് സുപ്രീംകോടതി. വിശുദ്ധ ഗ്രന്ഥമായ ഖുറാനിലും, മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മരിച്ചുപോയ ഭർത്താവിന്റെ സ്വത്തിന്റെ നാലിൽ മൂന്ന് ഭാഗം വേണമെന്ന മഹാരാഷ്ട്രയിലെ മുസ്ലിം വിധവയുടെ ആവശ്യം തള്ളിക്കൊണ്ടാണ് നിലപാട്. ബോംബെ ഹൈക്കോടതിയും നേരത്തെ ഹർജി തള്ളിയിരുന്നു.