ന്യൂഡൽഹി: ക്ഷീണം അകറ്റാനുള്ള പൊടി രൂപത്തിലുള്ള ഉത്പന്നങ്ങളുടെ പായ്‌ക്കറ്റുകളിൽ 'ഒ.ആർ.എസ്' (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) എന്നെഴുതി വിൽക്കുന്നത് വിലക്കി ഭക്ഷ്യ സുരക്ഷാ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ). ഒ.ആർ.എസ് എന്ന് രേഖപ്പെടുത്തി വിൽക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
ഒ.ആർ.എസ് എന്ന പദം ഉപയോഗിക്കാൻ 2022 ജൂലായിലും 2024 ഫെബ്രുവരിയിലും നൽകിയ അനുമതി പിൻവലിച്ചതായും ഉത്തരവിൽ പറയുന്നു. നിലവിൽ ഒ.ആർ.എസ് എന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളിൽ നിന്ന് അത് നീക്കം ചെയ്യണം. ഇല്ലെങ്കിൽ നടപടിയുണ്ടാകും.