
ന്യൂഡൽഹി: കെ.പി.സി.സി പുന:സംഘടനയിൽ പരിഗണിക്കാതിരുന്ന ചാണ്ടി ഉമ്മൻ എം.എൽ.എയെ അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ദേശീയ ടാലന്റ് ഹണ്ട് നോഡൽ കോ ഓർഡിനേറ്ററാക്കി. കെ.പി.സി.സി പദവി ലഭിക്കാത്തതിൽ പ്രതിഷേധിച്ച ദേശീയ വക്താവ് കൂടിയായ ഷമാ മുഹമ്മദിനെ ഗോവയുടെ ടാലന്റ് ഹണ്ട് നോഡൽ കോ ഓർഡിനേറ്ററായും എ.ഐ.സി.സി നിയോഗിച്ചു. കേരളത്തിന്റെ ടാലന്റ് ഹണ്ട് നോഡൽ കോ ഓർഡിനേറ്ററാായി ജോർജ് കുര്യനെയും നിയമിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിൽ ചേർന്ന ഡോ. സരിൻ വഹിച്ച പദവിയാണിത്.