
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഡ്വ. രാകേഷ് കിഷോറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ അനുമതിയോടെ, സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ ഹർജിയാണിത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. അക്രമിക്കെതിരെ നടപടി വേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാട് നേരത്തെ ഇതേ രണ്ടംഗബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. അടഞ്ഞ അദ്ധ്യായമാണെന്നും, എന്തിനാണ് വിഷയം വീണ്ടും കുത്തിപൊക്കുന്നതെന്നും ചോദിച്ചിരുന്നു.