w

ന്യൂഡൽഹി: 2026 മാർച്ച് 31നകം നക്‌സലിസം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഢിലെ കാങ്കറിൽ കഴിഞ്ഞ ദിവസം 21 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയതിൽ സന്തോഷമുണ്ടെന്നും ഷാ എക്‌സിൽ കുറിച്ചു. കീഴടങ്ങിയവരിൽ 13 പേർ മുതിർന്ന കേഡറിൽ ഉൾപ്പെടുന്നവരാണ്. മോദി സർക്കാരിന്റെ ആഹ്വാനപ്രകാരം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നതിന് അവരെ അഭിനന്ദിക്കുന്നു. ഇപ്പോഴും തോക്കുകൾ കൈവശം വച്ചിരിക്കുന്ന ബാക്കിയുള്ളവരോട് എത്രയും വേഗം കീഴടങ്ങാനുള്ള അഭ്യർത്ഥന ആവർത്തിക്കുന്നുവെന്നും ഷാ പറഞ്ഞു.