
ന്യൂഡൽഹി: ജസ്റ്റിസ് സി.എസ് സുധ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. കേരള ഹൈക്കോടതിയിൽ നിന്നാണ് ഡൽഹി ഹൈക്കോടതിയിലേക്കുള്ള മാറ്റം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്രം ആവശ്യപ്പെട്ടിരുന്നുവെന്ന് അറിയുന്നു. മകനും ഡൽഹിയിലാണ്. ജസ്റ്റിസ് സുധയെ കൂടാതെ രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് സ്ഥലംമാറ്രം ലഭിച്ച ജസ്റ്രിസുമാരായ ദിനേശ് മേത്ത, അവ്നീശ് ജിംഗൻ എന്നിവരും ചുമതലയേറ്റു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ സത്യവാചകം ചൊല്ലികൊടുത്തു.