s

ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റി. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ ഹാജരാകാത്തതിനെ തുടർന്നാണിത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തെ കേന്ദ്രം സീരിയസായല്ല കാണുന്നതെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ പരിഹസിച്ചു. കമ്പനി രജിസ്ട്രാറുടെ അന്വേഷണറിപ്പോ‌ർട്ട് കൈമാറണമെന്ന കരിമണൽ കമ്പനിയുടെ ആവശ്യത്തിൽ കേന്ദത്തിന് നോട്ടീസ് അയയ്ക്കാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

​സി.​ബി.ഐ
അ​ന്വേ​ഷ​ണാ​വ​ശ്യം:
ന​വം.​ 3​ ​മു​ത​ൽ​ ​വാ​ദം

കൊ​ച്ചി​:​ ​സി.​എം.​ആ​ർ.​എ​ൽ​ ​-​ ​എ​ക്‌​സാ​ലോ​ജി​ക് ​മാ​സ​പ്പ​ടി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വാ​ദ​ത്തി​നാ​യി​ ​ന​വം​ബ​ർ​ ​മൂ​ന്നി​ലേ​ക്ക് ​മാ​റ്റി.​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ഇ​ന്റ​റിം​ ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ക​ണ്ടെ​ത്ത​ലി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​എം.​ആ​ർ.​ ​അ​ജ​യ​ന്റെ​ ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.​ ​കോ​ട​തി​ ​നേ​ര​ത്തേ​ ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും​ ​എ​തി​ർ​ക​ക്ഷി​യാ​യ​ ​ഇ​ന്റ​റിം​ ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡ് ​കൈ​പ്പ​റ്റി​യി​രു​ന്നി​ല്ല.​ ​നോ​ട്ടീ​സ് ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ച​താ​യി​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​വി.​എം.​ ​ശ്യാം​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​ൽ​ ​വാ​ദം​ ​ആ​രം​ഭി​ക്കു​ന്ന​ത്.