ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും. 2023 ഏപ്രിൽ 8ന് അസാമിലെ തേസ്‌പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് രാഷ്ട്രപതി സുഖോയ് 30 എം.കെ.ഐ യുദ്ധ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.