cv
സിവിൽ ഡിഫൻസ് വെൽഫെയർ അസോസിയേഷൻ (സി.ഡി.ഡബ്ല്യു.എ) ജില്ലാ സമ്മേളനം കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: സിവിൽ ഡിഫൻസ് വെൽഫെയർ അസോസിയേഷൻ (സി.ഡി.ഡബ്ല്യു.എ) ജില്ലാ സമ്മേളനം പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ. കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ അനു ചന്ദ്രശേഖർ, സിവിൽ ഡിഫൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സനിൽ ജോസഫ്, സംസ്ഥാന സെക്രട്ടറി സിൽവി ബിജു, കെ.കെ. ജിനേഷ്‌കുമാർ, അനീഷ് കണ്ണൻ,

സിജു ടി.ബാബു, പി.ഐ. ബിജു, പി.എം. മാഹിൻകട്ടി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: പി.എം. മാഹിൻകുട്ടി (പ്രസിഡന്റ്), എം.എ. ഷിബു, വിബിൻ പവിത്രൻ, ജെസി ചാക്കോ (വൈസ് പ്രസിഡന്റുമാർ). കെ.കെ. ജിനേഷ്‌കുമാർ (സെക്രട്ടറി), ഡി. ധനേഷ്, എ. ശ്രീകാന്ത്, എം.ജെ. ഷാജി (ജോ. സെക്രട്ടറിമാർ).എം.എ. അനീഷ് കണ്ണൻ (ട്രഷറർ).