കൊച്ചി: കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റായി വിനോദിനി സുകുമാരൻ, വൈസ് പ്രസിഡന്റായി ബിബു പുന്നൂരാൻ, ഭരണസമിതി അംഗങ്ങളായി പ്രകാശ് അയ്യർ, പി.എസ്. മേനോൻ, കെ.ഡി. ഗണപതി, സന്തോഷ്‌കുമാർ, ദിപിൻ ലതീഷ്‌കുമാർ, മുരളീധരൻ തോയ്‌ക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചി ആസ്ഥാനമായ ടീംവൺ അഡ്വർടൈസിംഗ് കമ്പനി മാനേജിംഗ് ഡയറക്‌ടറാണ് വിനോദിനി സുകുമാരൻ. മെഡിവിഷൻ സ്‌കാൻ ആൻഡ് ഡയഗ്നോസ്റ്റിക്‌സ് ഡയറക്‌ടറാണ് ബിബു പുന്നൂരാൻ.