കൊച്ചി: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ ആരാരിയ ഫോർബസ് ഗഞ്ച് താനാ സ്വദേശി ഹന്നാനനാണ് (20) എറണാകുളം എക്സൈസ് സർക്കിളിന്റെ പിടിയിലായത്. പുല്ലേപ്പടി സെന്റ് മേരീസ് പള്ളിക്ക് സമീപം ചിറക്കപ്പറമ്പ് റോഡിൽ നിന്ന് 3.337 ഗ്രാം ഹെറോയിനുമായിട്ടാണ് കസ്റ്റഡിയിലെടുത്തത്. എക്സൈസ് സി.ഐ സലിംകുമാർ ദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.