gandhi
എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ,ശീമൻ നാരായണൻ മിഷൻ സംഘടിപ്പിച്ച ഗാന്ധി ജയന്തിയാഘോഷം ശ്രീമൻ നാരായണൻഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമൻ നാരായണൻ മിഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ ശ്രീമൻ നാരായണൻ ഭദ്രദീപം തെളിച്ചു. പുഷ്പാർച്ചനയും മൗനപ്രാർത്ഥനയും നടന്നു. ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശശിധരൻ കല്ലേരി, കെ.എസ്. പ്രകാശൻ, എ.എ. മുഹമ്മദലി, കെ.പി. മുകുന്ദൻ, പി.കെ. ശിവൻ, മോഹനൻ പുന്നേലി, ഭാസ്‌കരൻ നായർ, ചിന്മയ് രവി, ശശികാന്ത്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.