കളമശേരി: സൗത്ത് കളമശേരി ശാന്തിനഗർ ചുള്ളിക്കാവ് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് മോഷണം. പ്രധാന കവാടത്തിന് മുന്നിലുള്ളതും ഉപദേവതാ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളുമാണ് കുത്തിത്തുറന്നത്. പുലർച്ചെ എത്തിയ ക്ഷേത്രം ജീവനക്കാരനാണ് ആദ്യംകണ്ടത്. പൂട്ടു തകർക്കാൻ ഉപയോഗിച്ച കമ്പിവടിയും സമീപത്തുണ്ടായിരുന്നു. സി.സി ടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 5വർഷം മുമ്പ് ശമ്പളം നൽകാൻ സൂക്ഷിച്ചിരുന്ന 45,000 രൂപ കവർന്ന കേസിൽ ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. പൊലീസിൽ പരാതി നൽകി.