കൊച്ചി: തീരദേശ പരിസ്ഥിതിയെ സംരക്ഷിക്കാനും കണ്ടൽക്കാടുകളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും ബുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് വൈപ്പിനിലെ കുഴുപ്പിള്ളി ബീച്ചിൽ തുടക്കമായി. 'കണ്ടൽക്കാടുകളുടെ സംരക്ഷണം, പുന:സ്ഥാപനം' എന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ. നിബിൻ ഉദ്ഘാടനം ചെയ്തു. സ്വാമിനാഥൻ ഫൗണ്ടേഷന്റെ കോസ്റ്റൽ റിസോഴ്സ്, ഫിഷറീസ് ഡയറക്ടർ ഡോ. വേൽവിഴി പദ്ധതി വിശദീകരിച്ചു. ബുമെർക് ഇന്ത്യ ഫൗണ്ടേഷൻ പ്രതിനിധി തുളസി വർമ്മ, എം.പി. ഷാജൻ, ടി.പി. മുരുകേശൻ, പൊക്കാളി കർഷകൻ അശോകൻ, സ്വാമിനാഥൻ ഫൗണ്ടേഷൻ സൂപ്പർവൈസർ ബിന്ദു, കോ ഓർഡിനേറ്റർ കെ.ടി. അനിത എന്നിവർ പങ്കെടുത്തു.