കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങൾക്ക് മേൽശാന്തി അജേഷ് കാർമ്മികത്വം വഹിച്ചു. വിദ്യാഭ്യാസ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ ഡോ. കെ. സോമൻ കുട്ടികളെ എഴുത്തിനിരുത്തി. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, കെ.എസ്. ഷിനിൽകുമാർ, പി.വി. വാസു, പി.വി. രാജീവ്, മിനി രാജീവ്, രാഹുൽ എടപ്പാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.