മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആന്റ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം. ഷാജി, മുഹമ്മദ് വാരിക്കാട്ട്, പി.എ. ഷാജഹാൻ, ടി.കെ ജോസ്, അഡ്വ. എൽ.എ. അജിത്ത്, സി.എം. ഷുക്കൂർ, ബിന്ദു സതീഷ് ലൈബ്രറി സെക്രട്ടറി സമദ് മുടവന, റസിയാ അലിയാർ തുടങ്ങിയവർ സംസാരിച്ചു
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.കെ. പുരുഷോത്തമൻ, പി.എ.ബിജു, വി.ആർ. രാജൻ, ഗംഗാധരൻ പൊയ്യകുന്നത്ത് , ഗോപി പൊയ്യകുന്നത്ത്, കെ.എ. സുരേഷ് എന്നിവർ സംസാരിച്ചു . വാളകം പബ്ലിക് ലൈബ്രറിയുടെ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് മെമ്പർ പി.പി. മത്തായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി സി. കർത്ത നേതൃത്വം നൽകി.