കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ആഘോഷത്തിന് തുടക്കം. ഒരുമാസക്കാലം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. അഞ്ചാംവാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പാലകന്നുമല റെയിൽവേസ്റ്റേഷൻ റോഡിൽ മണ്ടാനം വളവിൽ ആരോഗ്യസമിതി ചെയർമാൻ എം.എം. ബഷീർ തുടക്കംകുറിച്ചു. സുശീലാ സോമൻ, സരള ശശി, അനസ് ആമ്പല്ലൂർ, രാജമ്മ ഗോപാലകൃഷ്ണൻ, വൽസ രവി തുടങ്ങിയവർ നേതൃത്വം നൽകി. പള്ളിയാംതടത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിന് ഹസീന സുബി, റജുല ഷിജാദ്, ചന്ദ്രികാ ഭാസ്കരൻ, ലൈല സിദ്ധിഖ് , ഉമൈബ അഷ്റഫ്, സുഹറ, സരള, സുഹറ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.