കോതമംഗലം: ഡ്രൈഡേയിൽ മദ്യവില്പന നടത്തിയ പോത്താനിക്കാട് ഞരളക്കാട്ട് സനൽ പൗലോസിനെ കോതമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ സൂക്ഷിച്ചിരുന്ന 25 ലിറ്റർ മദ്യം പിടികൂടി. എല്ലാ ഡ്രൈഡേകളിലും ഇയാൾ മദ്യവില്പന നടത്തിയിരുന്നു. അസിസ്റ്റന്റ് റേ‍ഞ്ച് ഇൻസ്‌പെക്ടർ കെ.ടി. സാജു, പ്രിവന്റീവ് ഓഫിസർ പി.ബി. ലിബു, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബിലാൽ പി. സുൾഫി, ജോയൽ ജോർജ്, പി.എസ്. കബിരാജ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.