sevabharathy-
കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വാളകം സേവാഭാരതിയും മെഡ് കെയർ ഡയഗ്നോസ്റ്റിക് സെന്ററും ഒരുക്കിയ സൗജന്യ വൈദ്യസഹായ കേന്ദ്രം

മൂവാറ്റുപുഴ: കോതമംഗലം കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വാളകം സേവാഭാരതിയും വാളകം മെഡ് കെയർ ഡയഗ്നോസ്റ്റിക് സെന്ററും സംയുക്തമായി സൗജന്യ വൈദ്യസഹായ കേന്ദ്രം ഒരുക്കി. രാവിലെ 7 മുതൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ ഡോക്ടർ കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും നടത്തി.. സേവാഭാരതി പ്രസിഡന്റ് എം.എസ്. രാജീവ്, സെക്രട്ടറി ബി.ആർ. ഹരികൃഷ്ണൻ, എക്സിക്യുട്ടീവ് അംഗങ്ങൾ, പ്ലാന്റ് ലിപിഡ്സ് സി.ഇ.ഒ സുഭാഷ് രാധേശ്യാം, ഡയഗ്നോസ്റ്റിക് സെന്റർ എം.ഡി സുബിൻ, എൽദോസ്, റിട്ട. കേണൽ കെ.വി. ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.